കൊല്ലം: എസ്.എഫ്.ഐ വിട്ട് എ.ഐ.എസ്.എഫില്‍ ചേര്‍ന്ന വിദ്യാര്‍ത്ഥിക്ക് ഭീഷണി. പുനലൂര്‍ എസ്.എന്‍ കോളേജിലെ മുന്‍ എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡണ്ട് വിഷ്ണു മനോഹറിനെയാണ് എസ്.എഫ്.ഐ കൊല്ലം ജില്ലാ കമ്മിറ്റി അംഗം ആരോമല്‍ ഭീഷണിപ്പെടുത്തിയത്. ഭീഷണി മുഴക്കുന്നതിന്റെ ക്ലിപ്പ് വിഷ്ണു പുറത്തുവിട്ടു. വീട്ടിലേക്ക് പോകുമ്പോള്‍ പുനലൂര്‍ മുതല്‍ വീട് വരെ അടിക്കുമെന്നും വീട്ടുകാരുടെ മുന്നിലിട്ട് മര്‍ദ്ദിക്കുമെന്നുമാണ് ഭീഷണിപ്പെടുത്തിയതെന്ന് ആരോമല്‍ പരാതിപ്പെട്ടു.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെ കഴിഞ്ഞ ദിവസം ഫേസ് ബുക്ക് പോസ്റ്റിലൂടെ സിപിഎം പ്രവര്‍ത്തകന്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഭീഷണി തമാശയായി മാത്രമേ കാണുന്നുള്ളുവെന്നാണ് പോസ്റ്റിനോട് ബിനോയ് വിശ്വം പ്രതികരിച്ചത്. അതേസമയം സിപിഐ-സിപിഎം ബന്ധം സുദൃഡമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.
