ബംഗ്‌ളൂരു: നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബംഗ്‌ളൂരു, ജാലഹള്ളിയിലെ തെരേസ നഴ്‌സിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനിയായ റിയാ മണ്ടോള്‍ (21) ആണ് ജീവനൊടുക്കിയത്. പശ്ചിമബംഗാള്‍ സ്വദേശിനിയാണ്.
പതിവ് പോലെ ഉറങ്ങാന്‍ കിടന്ന റിയാ മണ്ടോളിനെ തിങ്കളാഴ്ച രാവിലെയാണ് ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. വീട്ടില്‍ കടുത്ത സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും അത് കാരണം കോളേജില്‍ ഫീസടക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായെന്നുമാണ് പൊലീസിന്റെ നിഗമനം. സംഭവത്തില്‍ ജാലഹള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.