മുംബൈ: കണ്ണൂര്‍ ആരട്ടക്ക പള്ളിക്ക് സമീപം ചിറ്റാലിക്കല്‍ മുഹമ്മദ് ഫസല്‍ (51) മുംബൈയിലെ പന്‍വേലില്‍ കുഴഞ്ഞു വീണു മരിച്ചു. തിങ്കളാഴ്ച വൈകുന്നേരം താമസസ്ഥലത്താണ് സംഭവം. പന്‍വേല്‍ വെല്‍ക്കം ഹോട്ടലില്‍ ക്യാഷിറായി ജോലി ചെയ്ത് വരികയായിരുന്നു. ജോലി കഴിഞ്ഞു റൂമില്‍ പോയ സമയത്താണ് മരണം സംഭവിച്ചത്. നവി മുംബൈ കെഎംസിസി നേതാക്കളുടെ ഇടപെടലില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോയി. അബ്ദുല്‍ റസാഖ് -റഹ്‌മത്ത് എന്നിവരുടെ മകനാണ്. ഭാര്യ: കമറുന്നിസ പൊന്നാങ്കണ്ടി. മക്കള്‍: മുഹമ്മദ് സായാന്‍, മുഹമ്മദ് സാക്കി. സഹോദരങ്ങള്‍: നിയാസ്, റുക്‌സാന, റിസ്വാന.
