ഏഴു വയസ്സുകാരനെ മാതാവിന്റെ കാമുകന്‍ ചുമരിലെറിഞ്ഞു കൊന്നു. മൂത്ത മകനും മര്‍ദ്ദനമേറ്റു. കുട്ടി ഗുരുതര നിലയില്‍ ആശുപത്രിയില്‍. പ്രതിയായ വിനീത് ചൗധരിക്കെതിരെ പൊലീസ് കേസെടുത്തു. ഹരിയാന ഗുരുഗ്രാമിലെ രാജേന്ദ്രപാര്‍ക്ക് ഏരിയയില്‍ തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. കുട്ടികളുടെ മാതാവായ പ്രീതി വീട്ടില്‍ ഉണ്ടായിരുന്നില്ല. ഈ സമയത്ത് മദ്യലഹരിയിലെത്തിയ വിനീത് ചൗധരി കുട്ടികളെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിനിടയില്‍ പ്രീതിയുടെ ഇളയകുട്ടിയായ മനുവിനെ തൂക്കിയെടുത്ത് ചുമരിലേക്ക് എറിഞ്ഞു കൊല്ലുകയായിരുന്നു. മൂത്ത കുട്ടിയായ പ്രീതിനെ എടുത്തുയര്‍ത്തി നിലത്തിട്ടാണ് ഗുരുതരമായി പരിക്കേല്‍പ്പിച്ചത്. ഇതിനിടയില്‍ പ്രീതി വീട്ടിലെത്തുകയും വിവരം അയല്‍ക്കാരെ അറിയിക്കുകയുമായിരുന്നു. രണ്ട് കുട്ടികളെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഒരാളെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല.
ഭര്‍ത്താവ് വിജയ് കുമാറിന്റെ മരണ ശേഷമാണ് പ്രീതിയും മക്കളും ഉത്തര്‍പ്രദേശ് സ്വദേശിയായ വിനീത് ചൗധരിക്കൊപ്പം താമസം ആരംഭിച്ചത്.
