കാസര്‍കോട്: കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി ലഹരിക്കെതിരെ കൂട്ടയോട്ടം നടത്തി. കാസര്‍കോട്ട് റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് ജില്ലാ പൊലീസ് ചീഫ് പി. ബിജോയ് ഫ്ളാഗ് ഓഫ് ചെയ്തു. സംഘാടക സമിതി വൈസ് ചെയര്‍മാന്‍ ടി. തമ്പാന്‍, കെ.പി.എ ജില്ലാ പ്രസിഡണ്ട് ബി. രാജകുമാര്‍, രാജീവന്‍, കെ.പി.ഒ ജില്ലാ സെക്രട്ടറി പി. രവീന്ദ്രന്‍, ടി. ഗിരീഷ് ബാബു, എം. സദാശിവന്‍ നേതൃത്വം നല്‍കി. കൂട്ടയോട്ടം ബസ്സ്റ്റാന്റ് പരിസരത്ത് സമാപിച്ചു.
