ന്യൂഡെൽഹി: മേൽക്കൂര തകർന്നു വീടിനുള്ളിൽ കളിക്കുകയായിരുന്ന മൂന്നു പിഞ്ചുകുട്ടികൾ ദാരുണമായി മരിച്ചു. ഹരിയാന
ഫരീദാബാദിലെ സിക്രിയിലുണ്ടായ അപകടത്തിൽ ധർമ്മേന്ദ്രകുമാർ എന്നയാളുടെ മക്കളായ ആദിൽ (6), മുസ് യാൻ (8) ആകാശ് (10) എന്നിവരാണ് മരിച്ചത്. വീട്ടിലുള്ള മറ്റുള്ളവരെ മാറ്റിപ്പാർപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ടുണ്ടായ അതിശക്തമായ മഴയാണ് അപകടത്തിനിടയാക്കിയതെന്നു കരുതുന്നു. തകർന്നു വീണ സ്ലാബിനടിയിൽ കുടുങ്ങിയ കുട്ടികളെ ഓടി കൂടിയ നാട്ടുകാർ വളരെ പ്രയാസപ്പെട്ടാണ് പുറത്തെടുത്തത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോകടർമാർ സഹോദരങ്ങളായ മൂന്നു പേരുടെയും മരണം സ്ഥിരീകരിച്ചു. അപകടാവസ്ഥയിലായിരുന്ന വീട് വാടകക്കു കൊടുത്ത കെട്ടിടം ഉടമ ഒളിവിലാണ്. ഇയാൾക്കു വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.