കോട്ടയം: അമ്മ കരള്‍ പകുത്ത് നല്‍കി-അഞ്ചു വയസ്സുള്ള മകന്. സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ വിജയം. ഇരുപത്തിയഞ്ചുകാരിയാണ് മാതാവ്. ആരോഗ്യമന്ത്രി വീണജോര്‍ജ്ജാണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് നടന്നത്. അതിസങ്കീര്‍ണ്ണമായ ശസ്ത്രക്രിയ ആണ് കുട്ടികളിലെ കരള്‍ മാറ്റിവെക്കല്‍. രാജ്യത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ അപൂര്‍വ്വമായേ ഈ ശസ്ത്രക്രിയ നടത്താറുള്ളു.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഗ്യാസ്‌ട്രോളജി വിഭാഗം മേധാവിയായ ഡോ. ആര്‍.എസ് സിന്ധുവിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ വിജയിപ്പിച്ച ഡോക്ടര്‍മാരെ മന്ത്രി വീണജോര്‍ജ്ജ് അഭിനന്ദിച്ചു.
