പത്തനംതിട്ട: ജില്ലയിലെ കുമ്പഴയില്‍ വിവിധ പാര്‍ട്ടികളില്‍ നിന്നു സി പി എമ്മില്‍ ചേര്‍ന്ന 60 പേരില്‍ ഒരാളായ കാപ്പ കേസ് പ്രതി തെറ്റായ വഴിവിട്ടു ശരിയായ വഴിക്കു വന്നയാളാണെന്നു മന്ത്രി വീണ ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു.
പുതുതലമുറയിലെ ഒരു സംഘം യുവാക്കള്‍ മാനവികതയുടെ പക്ഷത്തുചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തയ്യാറാവുന്നതിന്റെ സൂചനയാണ് പത്തനംതിട്ടയിലെ ശരണ്‍ ചന്ദ്രന്റെയും കൂട്ടരുടെയും സി പി എം പ്രവേശനമെന്നു സി പി എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു അഭിപ്രായപ്പെട്ടു. ശരണിനെ ഉദയഭാനു രക്തഹാരം സമര്‍പ്പിച്ചു സി പി എമ്മിലേക്കു വരവേറ്റു.
ശരണ്‍ യുവമോര്‍ച്ചയുടെ മേഖലാ പ്രസിഡന്റും ആര്‍ എസ് എസ് സജീവ പ്രവര്‍ത്തകനുമായിരിക്കുമ്പോഴാണ് കേസുകളുണ്ടായത്. എന്നാല്‍ ശരണിനെ ചുവപ്പുമാലയിട്ടു സ്വീകരിച്ചതില്‍ പരമ്പരാഗത സി പി എം പ്രവര്‍ത്തകര്‍ എതിര്‍പ്പു പ്രകടിപ്പിക്കുന്നുണ്ട്.
