കാസര്‍കോട്: കാസര്‍കോട്, തളങ്കര റെയില്‍വെ പാലത്തില്‍ സംശയകരമായ സാഹചര്യത്തില്‍ പൊതി കണ്ടെത്തി. വിവരമറിഞ്ഞ് ആര്‍.പി.എഫും റെയില്‍വെ പൊലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച ഉച്ചക്കാണ് റെയില്‍വെ ട്രാക്കില്‍ കടലാസ് പൊതി കാണപ്പെട്ടത്. കമ്പിച്ചുരുളുകളാണ് കടലാസ് പൊതിയില്‍ ഉണ്ടായിരുന്നത്. ആരാണ് പൊതി കൊണ്ടുവെച്ചതെന്ന് വ്യക്തമല്ല. നേരത്തെ ജില്ലയില്‍ വിവിധ ഇടങ്ങളില്‍ റെയില്‍വെ ട്രാക്കില്‍ കല്ലും ഇരുമ്പ് കഷ്ണങ്ങളും കയറ്റി വെച്ച സംഭവങ്ങള്‍ ഉണ്ടായിരുന്നു. അതിനാല്‍ കമ്പിച്ചുരുളുകള്‍ റെയില്‍വെ ട്രാക്കില്‍ ദുരൂഹസാഹചര്യത്തില്‍ കാണപ്പെട്ട സംഭവം പൊലീസ് ഗൗരവത്തിലെടുത്തിട്ടുണ്ട്.
