കാസര്‍കോട്: ഓണാഘോഷത്തിന് റേഷന്‍ കടകളിലൂടെ 10 കിലോ വീതം അരി നല്‍കുമെന്ന് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. കാഞ്ഞങ്ങാട്, പുതുക്കൈ ചേടി റോഡില്‍ സപ്ലൈകോ മാവേലി സ്‌റ്റോര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓണത്തിന് അരി വിതരണം ചെയ്യണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. കേരളത്തിന്റെ ആവശ്യങ്ങള്‍ അറിയിക്കുന്നതിന് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയെ സന്ദര്‍ശിക്കുമെന്നും മന്ത്രി പറഞ്ഞു. അവശ്യ സാധനങ്ങള്‍ കുറഞ്ഞ നിരക്കില്‍ സപ്ലൈകോ ലഭ്യമാക്കുന്നതിലൂടെ പൊതു മാര്‍ക്കറ്റില്‍ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ആധ്യക്ഷ്യം വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായി. നഗരസഭാ അധ്യക്ഷ കെ.പി സുജാത ആദ്യ വില്‍പ്പന, കെ.വി അമ്പൂഞ്ഞിക്ക് നല്‍കി ഉദ്ഘാടനം ചെയ്തു.
ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും സംബന്ധിച്ചു.
