മുതിര്‍ന്ന സുപ്രിം കോടതി അഭിഭാഷകന്‍ മാവുങ്കാലിലെ കെ.ആര്‍ നമ്പ്യാര്‍ അന്തരിച്ചു

കാസര്‍കോട്: സുപ്രിം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും ന്യൂദെല്‍ഹിയിലെ ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഇന്റര്‍നാഷണല്‍ ലോയിലെ റിസര്‍വ്വ് ഓഫീസറുമായിരുന്ന കാഞ്ഞങ്ങാട് മാവുങ്കാല്‍ മൂലക്കണ്ടത്തെ കെ. രാധാകൃഷ്ണന്‍ നമ്പ്യാര്‍ (കെ.ആര്‍ നമ്പ്യാര്‍-93) അന്തരിച്ചു. പരേതരായ മാവില ചന്തു നമ്പ്യാരുടെയും കോണത്ത് കല്യാണി അമ്മയുടെയും മകനാണ്. ഭാര്യ: രാധ നമ്പ്യാര്‍, മക്കള്‍: ബിന്ദു നമ്പ്യാര്‍, രേഖ നമ്പ്യാര്‍. മരുമക്കള്‍: സഞ്ജയ്, രാജീവ് (യു.എസ്.എ). സഹോദരങ്ങള്‍: ഡോ. അശോക് നമ്പ്യാര്‍ (കോഴിക്കോട്), ഗീതാ ചന്ദ്രന്‍ (കാഞ്ഞങ്ങാട്), പരേതരായ സാവിത്രി അമ്മ, കെ. ഗംഗാധരന്‍ നമ്പ്യാര്‍.
കെ.ആര്‍ നമ്പ്യാര്‍ പത്തുവര്‍ഷക്കാലം സുപ്രിം കോടതിയില്‍ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗണ്‍സിലായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പടന്നക്കാട് ഐങ്ങോത്ത് സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു; മകള്‍ ഗുരുതര പരിക്കുകളോടെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍, അപകടത്തില്‍ പൊലിഞ്ഞത് ബേക്കല്‍ സ്വദേശിനിയുടെ ജീവന്‍

You cannot copy content of this page