കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തെത്തുടര്‍ന്ന് സിപിഎമ്മില്‍ ആരംഭിച്ചിട്ടുള്ള തിരുത്തല്‍ പ്രക്രിയയുടെ ഭാഗമായി ഏഴിന് കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലം റിപ്പോര്‍ട്ടിംഗ് നടക്കും.
സിപിഎം കേന്ദ്രകമ്മിറ്റി അംഗം കെ.കെ ശൈലജ റിപ്പോര്‍ട്ടിംഗ് നടത്തും. കാസര്‍കോട് സഹ.ബാങ്ക് ഹാളിലാണ് യോഗം.
കണ്ണൂര്‍-കാസര്‍കോട് മേഖലാ യോഗത്തിന്റെ തുടര്‍ച്ചയാണിത്. രണ്ടിന് നടന്ന കണ്ണൂര്‍ യോഗത്തില്‍ ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് എന്നിവര്‍ പങ്കെടുത്തിരുന്നു. ഈ യോഗത്തിലെ തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാണ് കാസര്‍കോട്ട് യോഗം ചേരുന്നത്. കാസര്‍കോട്, മഞ്ചേശ്വരം ഏരിയാ കമ്മിറ്റി അംഗങ്ങള്‍, ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുക്കും.
അതേ സമയം സംസ്ഥാന ഭരണത്തിലും പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റിക്ക് മുകളിലും സമ്പൂര്‍ണ്ണ അഴിച്ചുപണി ഉണ്ടായാലേ അണികളുടെ വിശ്വാസം പുനരാര്‍ജിക്കാനാകു എന്നു പ്രവര്‍ത്തകര്‍ പറയുന്നു.
