കാസർകോട്: സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലെ ഇൻസ്പെക്ടർമാരെ സ്ഥലം മാറ്റി കൊണ്ട് ഡി.ജി.പി. ഉത്തരവിറക്കി. കാസർകോട് ടൗൺ സ്റ്റേഷനിൽ പി. നളിനാക്ഷനെയും കുമ്പളയിൽ കെ.പി. വിനോദ് കുമാറിനെയും നിയമിച്ചു. ഹൊസ്ദുർഗ്ഗിൽ പി . അജിത്ത് കുമാറിനെയും വിദ്യാനഗറിൽ യു പി.വി പി നെയും മേൽ പറമ്പിൽ എ.സന്തോഷ് കുമാറിനെയും ബേക്കലിൽ കെ.പി.ഷൈനിനെയും നിയമിച്ചു. അമ്പലത്തറയിൽ ടി.ദാമോദരനെയും ബേഡകത്ത് രജ്ഞിത്ത് രവീന്ദ്രനെയും വെള്ളരിക്കുണ്ടിൽ ടി.കെ.മുകുന്ദനെയും ചിറ്റാരിക്കാലിൽ രാജീവൻ വലിയ വളപ്പിനെയും ചന്തേരയിൽ കെ. പ്രശാന്തിനെയും ആദൂരിൽ സുനു മോനെയും നിയമിച്ചു. കാസർകോട് സൈബർ പൊലീസ് സ്റ്റേഷനിൽ അനൂബ് കുമാറിനെയും നിയമിച്ചു.
