തിരുവനന്തപുരം: ബംഗാളും ത്രിപുരയും ആരും മറന്നു പോകരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. സിപിഎം മേഖലാ കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ കനത്ത തോല്‍വിയെ തുടര്‍ന്ന് നടന്ന കേന്ദ്രകമ്മിറ്റി യോഗത്തില്‍ ഉണ്ടായ തെറ്റു തിരുത്തല്‍ തീരുമാനം സംബന്ധിച്ച് പാര്‍ട്ടി നിലപാട് വ്യക്തമാക്കുകയായിരുന്നു എം.വി ഗോവിന്ദന്‍.
ജനങ്ങളില്‍ നിന്നു അകന്നതാണ് ലോക്്സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഉണ്ടാകാന്‍ കാരണം. തെറ്റു തിരുത്താന്‍ ഓരോ സഖാവും തയ്യാറാകണം-അദ്ദേഹം വ്യക്തമാക്കി.
