ഇടുക്കി: ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി ഒന്‍പതു വയസ്സുകാരി മരിച്ചു. ഇടുക്കി, അടിമാലിയിലെ കൂമ്പന്‍പാറ ഫാത്തിമ മാതാ സ്‌കൂളിലെ ജോവാന സോജയ്ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.
ഞായറാഴ്ച രാത്രി ഭക്ഷണം കഴിക്കുന്നതിനിടയിലാണ് സംഭവം. ഭക്ഷണം കുടുങ്ങി ശ്വാസം കിട്ടാതെ അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അടിമാലി, പൊളിഞ്ഞ പാലം, പാണ്ടിപ്പറമ്പില്‍ സോജന്റെ മകളാണ് ജോവാന.
