ട്വന്റി-20 ലോക രാജാക്കന്മാരായ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പ്രധാനമന്ത്രിയുടെ അനുമോദനം; ടീം കീഴടക്കിയതു ജനകോടികളുടെ ഹൃദയം

ന്യൂഡല്‍ഹി: ട്വന്റി-20 ലോകകപ്പ് സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു.
ട്വന്റി-20 ലോക രാജാക്കന്മാരായ ഇന്ത്യന്‍ ടീം രാജ്യത്തെ ജനകോടികളുടെ ഹൃദയം കീഴടക്കിയെന്നു പ്രധാനമന്ത്രി അഭിനന്ദന സന്ദേശത്തില്‍ പറഞ്ഞു. ഈ നേട്ടത്തില്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങളും അഭിമാനിക്കുന്നു-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിരവധി രാജ്യങ്ങളും ടീമുകളുമുണ്ടായിട്ടും ഒരു കളിപോലും തോല്‍ക്കാതെ ലോകകപ്പ് സ്വന്തമാക്കിയതു ചെറിയകാര്യമല്ലെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ മത്സരം ചരിത്രമാണ്. ഇന്ത്യയുടെ അഭിമാനമാണ്- അദ്ദേഹം തുടര്‍ന്നു പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page