കാസര്‍കോട്: കൊറ്റുമ്പ സ്വദേശി ഉറക്കത്തിനിടെ മരിച്ചു. മയിനാടി സ്വദേശിയും എതിര്‍ത്തോട് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ മുഹമ്മദ് ഷാഫി(46) ആണ് മരിച്ചത്. ഹോട്ടലുകളിലേക്ക് ഭക്ഷണ സാധനങ്ങള്‍ ഉണ്ടാക്കി നല്‍കുന്ന ഷാഫി ശനിയാഴ്ച രാത്രി ഉറങ്ങാന്‍ കിടന്നിരുന്നു. രാവിലെ ഹോട്ടലുകളിലേക്ക് ഭക്ഷണം കൊണ്ടുപോകാനായി മകന്‍ എത്തിയപ്പോഴാണ് കട്ടിലില്‍ മരിച്ചുകിടക്കുന്നത് കണ്ടത്. ഖബറടക്കം വൈകീട്ട് നാലിന് നെല്ലിക്കട്ട ജുമാഅത്ത് മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. നെല്ലിക്കട്ട ജമാഅത്തംഗമാണ്. ബംഗളൂരുവില്‍ ഏറെ കാലം കൂള്‍ബാറില്‍ ജോലിയുണ്ടായിരുന്നു. പരേതരായ അബൂ യൂസഫ് മുസ്ലിലിയാരുടെയും ഖദീജയുടെയും മകനാണ്. ഖൈറുന്നീസയാണ് ഭാര്യ. ഷാഹിന്‍ഷ, ശിബില, ശിബിലി, സെമീം എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: അബ്ദുല്ല, റഷീദ് മൗലവി, ജമീല, റൈഹാന, നസീമ.
