കാസര്‍കോട്: കാസര്‍കോട്ട് നഗരത്തിലെ വിവിധ കടകളില്‍ കവര്‍ച്ചാശ്രമം. ടൗണിലെ കറന്തക്കാട്, അശ്വിനി നഗര്‍, റെയില്‍വേ സ്‌റ്റേഷന്‍ പരിസരങ്ങളില്‍ ശനിയാഴ്ച രാത്രി നാലു കടകളില്‍ കവര്‍ച്ചാ ശ്രമം നടന്നു. കടകളിലെ പൂട്ടും ഷട്ടറും ഇന്നു രാവിലെ പൊളിച്ച നിലയില്‍ കാണപ്പെട്ടു. ഉടമകള്‍ വിവരം പൊലീസിനെ അറിയിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും പരിശോധനക്കെത്തും വരെ കടകള്‍ക്കുള്ളില്‍ ആരും കയറരുതെന്നു പൊലീസ് നിര്‍ദ്ദേശിച്ചു. ഇതുമൂലം എന്തൊക്കെ കളവുപോയിട്ടുണ്ടെന്നു വ്യക്തമായിട്ടില്ല. അശ്വിനി നഗറിലെ ബേബി ക്യാമ്പ് എന്ന കുട്ടികളുടെ ഷോപ്പും കറന്തക്കാട്ടെ സിറ്റി കൂള്‍ എന്ന ഇലക്ട്രോണിക് കടയുടെ ഷട്ടറും, കറന്തക്കാട് ദേശീയ പാതയിലെ ഡ്രൈഫ്രൂട്ട് കടയിലും റെയില്‍വേ സ്റ്റേഷനു സമീപത്തെ സൂപ്പര്‍ മാര്‍ക്കറ്റിലുമാണ് കവര്‍ച്ചക്കിരയായത്. എല്ലാകടകളുടെയും പൂട്ട് പൊളിച്ചിട്ടുണ്ട്. ഷട്ടറുകള്‍ തകര്‍ത്ത നിലയിലാണ്. മഴക്കാലമാരംഭിച്ചതോടെ മോഷ്ടാക്കളുടെയും കവര്‍ച്ചാ സംഘത്തിന്റെയും ശല്യം വര്‍ധിച്ചു കൊണ്ടിരിക്കുകയാണെന്ന് വ്യാപക പരാതിയുണ്ട്.
