ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്നു വീണ് കെയർടേക്കർ മരിച്ചു. വാഴക്കാല സ്വദേശി വൃന്ദാവനം മാനത്തുതുണ്ടിൽ വീട്ടിൽ ദീപ ജയകുമാർ (47) ആണ് മരിച്ചത്. വാഴക്കാല എം കമ്പിവേലിക്കകം ചിറ്റേച്ചുത്ത് ചേംബേഴ്‌സ് കെട്ടിടത്തിന്റെ നാലാംനിലയിലെ ഹോസ്റ്റലിൻ്റെ കെയർ ടേക്കറാണ് ദീപ. ഹോസ്റ്റൽ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നുമാണ് ദീപ വീണത്. ടാങ്കിൽ നിന്ന് വെള്ളം ചോരുന്നത് പരിശോധിക്കുന്നതിനിടെ ദീപ കാൽ വഴുതി വീഴുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് അപകടം. വാഴക്കാല ജങ്ഷനിൽ ഉണ്ടായിരുന്ന പിങ്ക് പൊലീസ് സ്ഥലത്തെത്തി അഗ്നി രക്ഷാസേനയുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മോർച്ചറിയിലേക്കു മാറ്റി. ഭർത്താവ്: പരേതനായ ജയകുമാർ. മകൻ: ആദിത്യൻ.