കണ്ണൂര്‍: കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികള്‍ മുങ്ങി മരിച്ചു.
ഏച്ചൂര്‍ മാച്ചേരിയില്‍ സ്വകാര്യ വ്യക്തിയുടെ കുളത്തില്‍ കുളിക്കാനിറങ്ങിയ ആദിന്‍ബിന്‍ മുഹമ്മദ് (13), മുഹമ്മദ് മിസ്ബല്‍ അമീന്‍ (10) എന്നീ വിദ്യാര്‍ത്ഥികളാണ് മുങ്ങി മരിച്ചത്. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ കുട്ടികളെ കുളത്തില്‍ നിന്നു മുങ്ങിയെടുത്തെങ്കിലും ഒരാള്‍ മരിച്ചിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രക്കിടയില്‍ രണ്ടാമത്തെ കുട്ടിയും മരിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടടുപ്പിച്ചായിരുന്നു അപകടമെന്നു പറയുന്നു.