തിരുവനന്തപുരം: തന്റെ ഉത്തരവാദിത്വവും ചുമതലയും ആര്‍ക്കും തടയാനാകില്ലെന്നു ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ ആറുസര്‍വ്വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരെ കണ്ടെത്തുന്നതിനു സര്‍വ്വകലാശാലാ പ്രതിനിധികളെ ഏര്‍പ്പെടുത്തണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സര്‍വ്വകലാശാലകള്‍ പ്രതിനിധികളെ നല്‍കിയില്ല. ഇതുകൊണ്ടു മാത്രം തന്റെ ഉത്തരവാദിത്തം നിര്‍വ്വഹിക്കാതിരിക്കാനാകില്ല. പ്രതിനിധികളെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ആറുതവണ സര്‍വ്വകലാശാലയ്ക്ക് കത്തയച്ചിരുന്നു. എന്നിട്ടും പ്രതിനിധികളെ നിര്‍ദ്ദേശിച്ചില്ല. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമാണ് സര്‍വ്വകലാശാലകള്‍ പ്രതിനിധി പട്ടിക നല്‍കാത്തത്- ഗവര്‍ണ്ണര്‍ പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ രംഗത്തെ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്നതാണ് ചാന്‍സലറുടെ ഭാഗത്ത് നിന്നുള്ള ഇടപെടലുകളൊന്നും വി സി നിയമനത്തിനുള്ള ഗവര്‍ണ്ണറുടെ നീക്കം ജനാധിപത്യത്തിന്റെ മീതെയുള്ള കടന്നു കയറ്റമാണെന്നും മന്ത്രി ആര്‍ ബിന്ദു ആരോപിച്ചു.
