തൃശൂര്‍: തനിച്ചു താമസിക്കുന്ന വയോധികയെ വീട്ടില്‍ അതിക്രമിച്ച് കയറി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ രണ്ട് പ്രതികളെ കഠിന തടവിനും പിഴയടക്കാനും ശിക്ഷിച്ചു. ഒന്നാം പ്രതി പെരിന്തല്‍മണ്ണ, കാരാട്ടുപറമ്പ്, ചാത്തന്‍കോട്ടില്‍ ഇബ്രാഹിം (27), വടക്കേത്തൊടി വിനോദ് (45) എന്നിവരെയാണ് പെരിന്തല്‍മണ്ണ, അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ് സൂരജ് ശിക്ഷിച്ചത്.
2018 ല്‍ ആണ് കേസിന്നാസ്പദമായ സംഭവം. പരാതിക്കാരിയുടെ വീട്ടിലേക്ക് രണ്ടാം പ്രതിയുടെ സഹായത്തോടെ ഒന്നാം പ്രതി അതിക്രമിച്ചു കയറി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. സംഭവം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഒരുസംഘം ആളുകളെ കൊണ്ടുവന്ന് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നു കേസില്‍ പറയുന്നു. ഇബ്രാഹിമിന് വിവിധ വകുപ്പുകളിലായി 45 വര്‍ഷം കഠിന തടവും 1105,000 രൂപ പിഴയടക്കാനുമാണ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം അധിക തടവ് അനുഭവിക്കണമെന്നും വിധി പ്രസ്താവനയില്‍ കോടതി വ്യക്തമാക്കി. വിനോദിന് 25 വര്‍ഷം കഠിനതടവും 55,000 രൂപ പിഴയുമാണ് ശിക്ഷ.
