സൈക്കിളുമായി വീട്ടിലേക്ക് വരികയായിരുന്ന ഒമ്പതാം ക്ലാസുകാരൻ മതിലിടിഞ്ഞ് വീണ് മരണപ്പെട്ടു

മതിലിടിഞ്ഞ് വീണ് വിദ്യാര്‍ത്ഥി മരിച്ചു. ആലപ്പുഴ ആറാട്ടുവഴിയിലെ അല്‍ ഫയാസ് അലി(14) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടാണ് സംഭവം. അയല്‍വാസിയുടെ വീടിന്റെ മതിലിടിഞ്ഞ് വീണ് കുട്ടി അതിനടിയില്‍പ്പെടുകയായിരുന്നു. ട്യൂഷന്‍ കഴിഞ്ഞ് സൈക്കിളുമായി വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം.
അന്തോക്ക് പറമ്പ് അലിയുടെയും ഹസീനയുടെയും മകനാണ്. ലജനത്ത് ഹൈസ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച അല്‍ ഫയാസ് അലി. മതില്‍ അപകടാവസ്ഥയിലാണെന്ന് നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. ഏറെനേരം കഴിഞ്ഞാണ് സംഭവം നാട്ടുകാർ അറിയുന്നത്. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page