ബംഗ്ളൂരു: രേണുകാസ്വാമി വധക്കേസില്‍ പ്രതിയായ കന്നഡനടി പവിത്രഗൗഡ പൊലീസ് കസ്്റ്റഡിയിലിരിക്കെ മേക്കപ്പ് ഇട്ട സംഭവം വിവാദത്തില്‍. ഇതേ തുടര്‍ന്ന് വനിതാ സബ് ഇന്‍സ്പെക്ടര്‍ക്ക് കര്‍ണ്ണാടക പൊലീസ് നോട്ടീസയച്ചു. കേസ് അന്വേഷണത്തിന്റെ ഭാഗമായി പവിത്രഗൗഡയെ അവരുടെ വസതിയില്‍ എത്തിച്ചിരുന്നു. തിരികെ കൊണ്ടുപോകുമ്പോള്‍ പവിത്ര ലിപ്്സ്റ്റിക്കും മേക്കപ്പും ഇട്ട് പുഞ്ചിരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായിരുന്നു. കൊലപാതകത്തില്‍ പവിത്രഗൗഡ ഒരു കുറ്റബോധവും കാണിക്കാത്തതും ചര്‍ച്ചയാകുന്നു. കൊലക്കേസില്‍ പ്രതിയായ ഒരാള്‍ പൊലീസ് കസ്റ്റഡിയിലായിരിക്കെ അണിഞ്ഞൊരുങ്ങിയത് പൊലീസിനെയും വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇതൊക്കെ കണക്കിലെടുത്താണ് അന്വേഷണ സംഘത്തിലുണ്ടായിരുന്ന എസ്.ഐ.ക്ക് നോട്ടീസ് നല്‍കിയത്.
