കാസര്‍കോട്: മൊഗ്രാല്‍ മാസ്റ്റര്‍ കിംഗ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് നടത്തിയ കാരംസ് ടൂര്‍ണ്ണമെന്റില്‍ ഇസ്്ഹാക്ക്-സിദ്ദിഖ് കൂട്ടുകെട്ട് വിജയിച്ചു. മൊയ്തു-ലത്തീഫ് കൂട്ടുകെട്ടിനെയാണ് തോല്‍പ്പിച്ചത്.
ബിഗ്രൂപ്പില്‍ ആദില്‍-ജാബിര്‍ കൂട്ടുകെട്ട് അനസ്-കരിം കൂട്ടുകെട്ടിനെ പരാജയപ്പെടുത്തി. ഹമീദ് വിജയികള്‍ക്ക് ട്രോഫി സമ്മാനിച്ചു. പി.എം മുഹമ്മദ് കുഞ്ഞി, ഇബ്രാഹിംഷാ, ലത്തീഫ്, ത്വയിബ്, താജു, അബ്ദുള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു.
