കാസര്‍കോട്: സുഹൃത്തും പിതാവും മറ്റും ചേര്‍ന്ന് മര്‍ദ്ദിച്ചതിനെ യുവാവ് ആത്മഹത്യാ സംഭവത്തില്‍ മൂന്ന് പേരെ വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തു. പരപ്പ പ്രതിഭ നഗര്‍ കുപ്പമാടിലെ കെ സുമേഷ് (30) ഇയാളുടെ പിതാവ് സതീശന്‍ ആചാരി (56), പുടുംങ്കല്ലൂരിലെ അഖില്‍ എബ്രഹാം (28) എന്നിവരാണ് അറസ്റ്റിലായത്. 23 ന് രാവിലെയാണ് പരപ്പ പട്‌ളത്തെ ചന്ദ്രന്‍ – ഭവാനി ദമ്പതികളുടെ
വിനയചന്ദ്രന്‍ (38)വാടക വീട്ടില്‍ തൂങ്ങി മരിച്ചത്. 22 ന് രാത്രിയിലാണ് പ്രതികള്‍ വിനയചന്ദ്രനെ മര്‍ദ്ദിച്ച ശേഷം രണ്ടു മൊബൈല്‍ ഫോണും പണമടങ്ങിയ പേഴ്‌സും കവര്‍ന്നിരുന്നു. ചുള്ളിക്കരയിലെ കൊറിയര്‍ സര്‍വീസ് സ്ഥാപനം നടത്തിവന്നിരുന്ന വിനയചന്ദ്രന്റെ ഏറ്റവും അടുത്ത സുഹൃത്താണ് മാവുങ്കാലില്‍ ബൈക്ക് മെക്കാനിക്കായ സുമേഷ്. ചില പ്രശ്‌നങ്ങുടെ പേരില്‍ അടുത്ത കാലത്ത് ഇവര്‍ ശത്രുക്കളായി മാറിയിരുന്നു. തട്ടിയെടുത്ത മൊബൈല്‍ ഫോണും പേഴ്‌സും സുമേഷില്‍ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. സംഭവ നടന്ന ദിവസം രാത്രിയില്‍ വിട്ടിലെത്തിയ വിനയചന്ദ്രന്‍ മര്‍ദ്ദന വിവരം അമ്മയോടെ പറഞ്ഞതായിട്ടാണ് വിവരം. ഭക്ഷണം പോലും കഴിക്കാതെയാണ് അന്നുരാത്രി കിടന്നത്. രാവിലെ എഴുന്നേറ്റ് മകളുടെ കൂടെ അല്‍പ്പസമയം ചിലവഴിച്ച ശേഷം വീണ്ടും മുറിയിലേക്ക് പോയിരുന്നു. അതിന് ശേഷം മറ്റ് സുഹൃത്ത് വന്ന് അന്വേഷിച്ചപ്പോഴാണ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചതായി കണ്ടത്. ഇതേ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ വിനയചന്ദ്രന്‍ എഴുതിവെച്ചതെന്ന് കരുതുന്ന ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു.
വിനയചന്ദ്രന്റെ മൃതദേഹത്തില്‍ നിന്നും ലഭിച്ച കത്തില്‍ ‘മകളെ മാപ്പ്’ എന്നും ‘താന്‍ ഒരു തെറ്റ് ചെയ്തി ട്ടില്ലെന്നും’ നിരപരാധിയായി തന്നെ ആക്രമിച്ചു എന്നും എഴുതിയിട്ടുണ്ടത്രെ. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാകും.
