കാണാതായ ഐ.ടി ജീവനക്കാരനെ കൊന്ന് കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തി. ചെന്നൈ, മറൈമലൈ നഗറില്‍ താമസക്കാരനായിരുന്ന ടി. വിഘ്നേഷി(26)ന്റെ മൃതദേഹമാണ് മറൈമലൈയിലെ തടാകക്കരയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. ഷോളിങ്കനല്ലൂരിലെ ഐടി കമ്പനിയില്‍ ജീവനക്കാരനായിരുന്ന വിഘ്നേശിനെ ഒരാഴ്ചയായി കാണാനില്ലായിരുന്നു. വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ അന്വേഷിക്കുന്നതിനിടയിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സംഭവത്തില്‍ വിശ്വനാഥന്‍(22), ബീഹാര്‍ സ്വദേശി ദില്‍ഖുഷ് കുമാര്‍ (22) എന്നിവരെ അറസ്റ്റ് ചെയ്തു. കൊലപാതകത്തില്‍ ബന്ധമുണ്ടെന്ന് സംശയിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത ഒരാളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
