ന്യൂദെല്‍ഹി: ബി ജെ പി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍ കെ അദ്വാനി (96)യെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൂത്രാശയ സംബന്ധമായ അസുഖത്തെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹം ആരോഗ്യവാനായി തുടരുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തി.
