കാസര്‍കോട്: സേവനരംഗത്ത് മികച്ച സഹകരണ സംഘത്തിനുള്ള എന്‍.സി.ഡി.സി റീജണ്‍ അവാര്‍ഡില്‍ രണ്ടാം സ്ഥാനം കാസര്‍കോട് ജില്ലാ സഹകരണ ആശുപത്രി സംഘത്തിന് ലഭിച്ചു. കുമ്പള ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘത്തിന് കുമ്പള, ചെങ്കള, മുള്ളേരിയ, എന്നിവിടങ്ങളില്‍ മൂന്ന് ആശുപത്രികളുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ സംസ്ഥാനത്തെ മികച്ച സഹകരണാശുപത്രി സംഘത്തിനുള്ള മൂന്നാം സ്ഥാനം ലഭിച്ചിരുന്നു.
തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ മന്ത്രി വാസവന്‍, സഹകരണ സംഘം പ്രസിഡണ്ട് പി. രഘുദേവന്‍ മാസ്റ്റര്‍, സെക്രട്ടറി ജയേന്ദ്രന്‍, ഡയറക്ടര്‍മാര്‍ എന്നിവര്‍ക്ക് പുരസ്‌കാരം സമ്മാനിച്ചു.
