കാസര്‍കോട്: ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടു പോയി പീഡിപ്പിച്ചുവെന്ന പരാതിയില്‍ ബദിയഡുക്ക, വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനുകളില്‍ മൂന്ന് പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നേരത്തെ 13 പോക്‌സോ കേസുകളിലെ പരാതിക്കാരിയാണ് പീഡനത്തിന് ഇരയായ പെണ്‍കുട്ടി. പീഡനസംഭവം നടന്ന സമയത്ത് ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരിയായിരുന്നു പെണ്‍കുട്ടി. ഇപ്പോള്‍ 19 വയസ്സുള്ള പരാതിക്കാരിക്ക് അന്ന് 17 വയസ്സായിരുന്നു.
2022 ഏപ്രില്‍ 28ന് ആണ് ഇപ്പോള്‍ കേസിനാസ്പദമായ ആദ്യ സംഭവം. ഒരു ക്വാര്‍ട്ടേഴ്‌സ് ഉടമയായ മുസ്തഫ പെണ്‍കുട്ടിയെ കാറില്‍ കയറ്റി ആദൂരിലെ ഒരു തങ്ങളുടെ വീട്ടില്‍ കൊണ്ടു പോവുകയും വീട്ടില്‍ വെച്ച് ഒരു തങ്ങള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും പീഡനശ്രമം തടഞ്ഞപ്പോള്‍ മുഖത്തടിച്ചുവെന്നും പരാതിയില്‍ പറയുന്നു. അന്ന് തന്നെ കാറില്‍ കയറ്റി മംഗ്‌ളൂരുവിലെ ഒരു ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ചതായും പറയുന്നു. ഏപ്രില്‍ 29ന് കേസിലെ ഒന്നാം പ്രതിയായ മുസ്തഫ കാറില്‍ കയറ്റി ഗോവയിലേക്ക് കൊണ്ടു പോയി. യാത്രക്കിടയില്‍ കാറില്‍ വെച്ചും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഗോവയിലെത്തിച്ച് ഹോട്ടല്‍ മുറിയില്‍ വെച്ചും പീഡനത്തിനിരയാക്കി. പിന്നീട് പെണ്‍കുട്ടിയെ തിരികെ കാസര്‍കോട്ടെത്തിച്ചു. കടുത്ത വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ വെച്ചും പെണ്‍കുട്ടിയെ പീഡിപ്പിച്ചതായും പരാതിയിലുണ്ട്. ഈ സംഭവത്തിലാണ് വിദ്യാനഗര്‍ പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്
