തൊടുപുഴ: സ്വകാര്യ എല്‍.പി സ്‌കൂള്‍ കെട്ടിടത്തിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടയില്‍ എഞ്ചിനീയറെയും കരാറുകാരനെയും വിജിലന്‍സ് അറസ്റ്റ് ചെയ്തു. കൈക്കൂലി നല്‍കാന്‍ പ്രേരിപ്പിച്ച നഗരസഭാ അധ്യക്ഷനെ രണ്ടാം പ്രതിയുമാക്കി. തൊടുപുഴ നഗരസഭയിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ സി.ടി അജി, കരാറുകാരനായ റോഷന്‍ എന്നിവരെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. കൈക്കൂലി നല്‍കാന്‍ പ്രേരിപ്പിച്ചതിന് നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജിനെ വിജിലന്‍സ് രണ്ടാം പ്രതിയാക്കിയുമാണ് കേസെടുത്തത്. തൊടുപുഴയ്ക്ക് സമീപത്തെ ബി.ടി.എം.എല്‍.പി സ്‌കൂള്‍ കെട്ടിടത്തിന്റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായി ഒരു ലക്ഷം രൂപ കൈക്കൂലിയായി ചോദിക്കുകയായിരുന്നു. ഇത് സംബന്ധിച്ച വിവരമറിഞ്ഞ ഇടുക്കി വിജിലന്‍സ് ഡിവൈ.എസ്.പി ഷാജു ജോസിന്റെ നേതൃത്വത്തില്‍ എഞ്ചിനീയറെയും കരാറുകാരനെയും കയ്യോടെ പിടികൂടുകയായിരുന്നു.
