തിരുവനന്തപുരം: യുവാവിനെ കാറിനകത്ത് വെച്ച് കഴുത്തറുത്തു കൊന്ന ശേഷം പത്തുലക്ഷം രൂപ കൊള്ളയടിച്ചു. തിരുവനന്തപുരം കളിയിക്കാവിള, ഒറ്റാമരത്താണ് സംഭവം. ക്വാറി ഉടമയായ പാപ്പനംകോട് കൈമനം സ്വദേശിയായ എസ്. ദീപു (44)വാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് കൊലപാതകം നടന്നത്. കാറിന്റെ മുന്‍സീറ്റിലാണ് മൃതദേഹം കാണപ്പെട്ടത്. കാറോടിച്ചത് മറ്റൊരാളെന്നു സംശയിക്കുന്നു. ഇയാളെ കണ്ടെത്താനായിട്ടില്ല. കാറില്‍ ഉണ്ടായിരുന്ന പത്ത് ലക്ഷം രൂപയും കാണാതായിട്ടുണ്ട്. പണം കൈക്കലാക്കുകയാണോ കൊലപാതകത്തിന്റെ ലക്ഷ്യമെന്ന് സംശയിക്കുന്നു. ദീപുവിന്റെ കൊലപാതകം സംബന്ധിച്ച് കളിയിക്കാവിള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
