ബൈക്ക് മോഷണം നടത്തിയ രണ്ട് പ്രതികളെ ഉള്ളാള്‍ പൊലീസ് അറസ്റ്റ് ചെയ്തു. സംഘം മോഷ്ടിച്ച ആക്ടിവ സ്‌കൂട്ടര്‍ തൊക്കോട്ടു നിന്ന് കണ്ടെടുത്തു. മുക്കച്ചേരി കടപ്പുര സ്വദേശി അബ്ദുള്‍ സവാദ് (26), ധര്‍മനഗര്‍ സ്വദേശി യഷ്ബിത്ത് (22) എന്നിവരാണ് അറസ്റ്റിലായത്. ദിവസങ്ങള്‍ക്ക് മുമ്പ് തൊക്കോട്ടിലെ കീര്‍ത്തി ഹോട്ടലിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ആക്ടീവ സ്‌കൂട്ടര്‍ ഇവര്‍ മോഷ്ടിച്ചിരുന്നു. ടൗണിലെത്തിയതായി രഹസ്യവിവരത്തെത്തുടര്‍ന്ന് ഇരുവരെയും ഉള്ളാളില്‍ വെച്ച് പൊലീസ് പിടികൂടി.
മംഗളൂരുവിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കഞ്ചാവും മോഷണവുമായി ബന്ധപ്പെട്ട് അബ്ദുള്‍ സവാദിന് നേരത്തെ കേസുകളുണ്ട്. ഉള്ളാള്‍-സ്റ്റേറ്റ് ബാങ്ക് ബസ് റൂട്ടില്‍ കണ്ടക്ടറായാണ് യഷ്ബിത്ത് ജോലി ചെയ്യുന്നത്. സ്റ്റേഷന്‍ ഓഫീസര്‍ ബാലകൃഷ്ണയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് 80,000 രൂപ വിലവരുന്ന ആക്ടിവ സ്‌കൂട്ടര്‍ പൊലീസ് പിടികൂടിയത്.
