കൊച്ചി: വിമാനക്കമ്പനിയോട് പ്രതികാരം ചെയ്യാന്‍ ബോംബു ഭീഷണി മുഴക്കിയ മലപ്പുറം സ്വദേശി പിടിയില്‍. സുഹൈബ് എന്നയാളാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സുരക്ഷാ വിഭാഗത്തിന്റെ പിടിയിലായത്.
ബോംബ് ഭീഷണി മുഴക്കാന്‍ സുഹൈബിനെ പ്രേരിപ്പിച്ചതിനെക്കുറിച്ച് അധികൃതര്‍ പറയുന്നത് ഇങ്ങനെയാണ്: ഒരാഴ്ച മുമ്പ് സുഹൈബും ഭാര്യയും കുഞ്ഞും ലണ്ടനില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ നാട്ടില്‍ എത്തിയിരുന്നു. യാത്രക്കിടയില്‍ വിമാനത്തില്‍ നിന്ന് ഭക്ഷണം കഴിച്ചപ്പോള്‍ വിഷബാധ ഉണ്ടായതായി സുഹൈബ് ആരോപിച്ചിരുന്നു. ഇക്കാര്യം വ്യക്തമാക്കി സുഹൈബ് എയര്‍ഇന്ത്യാ അധികൃതരെ ബന്ധപ്പെടുകയും മടക്കയാത്ര ടിക്കറ്റ് മറ്റൊരു ദിവസത്തേക്ക് മാറ്റി നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് വിമാനക്കമ്പനി അധിക തുക ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായാണ് സുഹൈബ് ബോംബ് ഭീഷണി മുഴക്കിയത്. തൊട്ടുപിന്നാലെ ഭാര്യയും കുട്ടിയുമായി ലണ്ടനിലേക്ക് മടക്കയാത്രക്ക് എത്തിയപ്പോഴാണ് സുഹൈബ് പിടിയിലായത്.
