ട്രെയിനില്‍ വിദേശ വനിതയ്ക്ക് നേരേ ലൈംഗികാതിക്രമം. പുണെ-കന്യാകുമാരി എക്സ്പ്രസിലാണ് വിദേശവനിതയ്ക്ക് നേരേ അതിക്രമമുണ്ടായത്. സംഭവത്തില്‍ ട്രെയിനിലെ പാന്‍ട്രി ജീവനക്കാരനെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് ബിന്‍ദ് സ്വദേശിയായ ഇന്ദ്രപാല്‍ സിങ്ങി(40)നെയാണ് കോട്ടയം റെയില്‍വേ പൊലീസ് പിടികൂടിയത്.
