റഷ്യയിൽ പള്ളിക്കും സിനഗോഗിനും നേരെ വെടിവെയ്പ്പ്. ഡര്‍ബന്‍റ്, മഖാഖോല മേഖലയിലെ പള്ളികൾക്കും സിനഗോഗിനും നേരെയാണ് വെടിവെപ്പുണ്ടായത്.
പള്ളിയിലെത്തിയവർക്ക് നേരെയുണ്ടായ വെടിവെപ്പിൽ 15 പൊലീസുകാരടക്കം 23 പേരാണ് മരിച്ചത്. ഒരു വൈദികനും ഒരു സെക്യൂരിറ്റി ജീവനക്കാരനും മരിച്ച സാധാരണക്കാരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പൊലീസിന്റെ പ്രത്യാക്രമണത്തിൽ ആറ് അക്രമികളും കൊല്ലപ്പെട്ടു. ആരാണ് അക്രമത്തിന് പിന്നിലെന്ന് അറിയില്ലെന്നും ഭീകരാക്രമണമാണെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. മേഖലയിൽ സുരക്ഷാ ശക്തമാക്കിയിരിക്കുകയാണ്.ഡാഗസ്റ്റനില്‍ ഞായറാഴ്ച പ്രാദേശിക സമയം വൈകിട്ട് ആറ് മണിയോടെയായിരുന്നു ആക്രമണം. ആക്രമണം നടത്തിയത് ഒരു അന്താരാഷ്ട്ര ഭീകര സംഘടനയിൽപ്പെട്ടവരാണെന്ന് റഷ്യൻ അധികൃതർ വ്യക്തമാക്കി.
