അമ്പലത്തിലേക്ക് നടന്നുപോവുകയായിരുന്ന 14 കാരിക്ക് ബൈക്കിടിച്ച് ദാരുണാന്ത്യം. കര്‍ണാടക കാര്‍ക്കള നന്ദലികെ സ്വദേശിനി പ്രണമ്യ ഷെട്ടിയാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് നന്ദലികെ ലക്ഷ്മി ജനാര്‍ദ്ദന ക്ഷേത്രത്തിലേക്ക് ദേശീയപാതയിലൂടെ നടന്നുപോകുന്നതിനിടെയാണ് അപകടമുണ്ടായത്. ബെല്‍മണ്ണിന് സമീപം നന്ദലികെ ക്രോസ് റോഡില്‍ റോഡരികില്‍ വച്ച് ബൈക്കിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ പ്രണമ്യയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി. മുല്ലഡ്ക ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു. സംഭവത്തില്‍ കാര്‍ക്കള റൂറല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.