അമ്മയെയും സഹോദരനെയും 20 കാരന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി; തലവെട്ടിമാറ്റി പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞു അടുക്കളയില്‍ വച്ചു, അയല്‍വാസിക്ക് മെസേജ് അയച്ച് സ്ഥലം വിട്ടു

അമ്മയുടെയും സഹോദരന്റെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ 20കാരന്‍ തല പ്ലാറ്റിക് കവറില്‍ പൊതിഞ്ഞു വച്ച് സ്ഥലം വിട്ടു. തമിഴ്നാട്ടിലെ തിരുവോത്രിയൂരിലാണു ഞെട്ടിപ്പിക്കുന്ന സംഭവം. വ്യാഴാഴ്ച രാത്രി വീട്ടില്‍ എല്ലാവരും ഉറങ്ങിക്കിടക്കെയാണു കൃത്യം നടത്തിയത്. അക്യുപങ്ചര്‍ തെറാപ്പിസ്റ്റായിരുന്ന പദ്മ(45), പത്താം ക്ലാസ് വിദ്യാര്‍ഥിയായ ഇവരുടെ ഇളയ മകന്‍ സഞ്ജയ്(15) എന്നിവരാണു കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ നിതീഷിനെ(20) പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലയ്ക്കുശേഷം മൃതദേഹങ്ങള്‍ പ്ലാസ്റ്റിക് ബാഗിലാക്കി അടുക്കളയില്‍ ഉപേക്ഷിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു നിതീഷ് ചെയ്തത്. ഭര്‍ത്താവ് മുരുകന്‍ ഒമാനില്‍ ക്രെയിന്‍ ഓപ്പറേറ്ററായി ജോലി ചെയ്യുകയാണ്. പദ്മ മക്കള്‍ക്കൊപ്പമാണ് തിരുവൊട്ടിയൂര്‍ തിരുനഗര്‍ ഒന്നാം സ്ട്രീറ്റില്‍ താമസിച്ചിരുന്നത്.
ശനിയാഴ്ച പുലര്‍ച്ചെ 12.30-നാണ് പത്മയുടെ സഹോദരപുത്രിയും അയല്‍വാസിയുമായ മഹാലക്ഷ്മിക്ക് നിതീഷ് അയച്ച വാട്‌സാപ് മെസേജ് ലഭിച്ചത്. മൊബൈല്‍ ഫോണും വീടിന്റെ ചാവിയും അടങ്ങുന്ന ബാഗ് അടുക്കളയില്‍ വച്ചിട്ടുണ്ടെന്നും പെട്ടെന്ന് വീട്ടിലെത്തണമെന്നുമായിരുന്നു സന്ദേശം. ഏറെ വൈകി മെസേജ് കണ്ട മഹാലക്ഷ്മി ഉടന്‍ പദ്മയുടെ വീട്ടിലെത്തിയപ്പോള്‍ നിലത്ത് രക്തം തളംകെട്ടിക്കിടക്കുന്നതാണു ശ്രദ്ധിച്ചത്. വാതില്‍ തുറന്നപ്പോള്‍ അകത്ത് ദുര്‍ഗന്ധം വമിക്കുന്ന മൃതദേഹങ്ങളാണ് കണ്ടെത്തിയത്. അവരുടെ തലകള്‍ വെട്ടിമാറ്റി, പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ നിലയിലായിരുന്നു.
മഹാലക്ഷ്മി ഉടന്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചു. വിവരമറിഞ്ഞ് തിരുവോത്രൂര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. മൃതദേഹങ്ങളും അറ്റുപോയ തലകളും കണ്ടെടുത്തു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി സര്‍ക്കാര്‍ സ്റ്റാന്‍ലി ആശുപത്രിയിലേക്ക് അയച്ചു.
ശനിയാഴ്ച തിരുവൊട്ടിയൂര്‍ കടപ്പുറത്ത് ഉറങ്ങുകയായിരുന്ന നിതേഷിനെ പൊലീസ് പിടികൂടി. പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ നിതേഷിന്റെ സെമസ്റ്റര്‍ പരീക്ഷയില്‍ ഫീസ് കുടിശ്ശികയുണ്ടെന്നും ഇതിന്റെ പേരില്‍ മാതാവ് നിരന്തരം ശകാരിച്ചിരുന്നതായും അതിനാലാണ് കൊലനടത്തിയതെന്ന് പ്രതി സമ്മതിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page