കണ്ണൂര്‍: എരഞ്ഞോളിയില്‍ തേങ്ങ പെറുക്കുന്നതിനിടയില്‍ വയോധികന്‍ ബോംബു പൊട്ടി മരിച്ച സംഭവത്തെത്തുടര്‍ന്ന് ആരംഭിച്ച പരിശോധന തുടരുന്നു. കൂത്തുപറമ്പ് മാങ്ങാട്ടിടം, കിണറ്റിന്റെവിടയില്‍ ബോംബ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു. ആവിലാട് റോഡിലെ ആളൊഴിഞ്ഞ പറമ്പില്‍ ചാക്കില്‍കെട്ടി കുഴിച്ചിട്ട നിലയിലായിരുന്നു ബോംബുകള്‍ കണ്ടെത്തിയത്. ഇവ പിന്നീട് നിര്‍വീര്യമാക്കി. നേരത്തെ ബിജെപി-സിപിഎം സംഘര്‍ഷം നടന്ന പ്രദേശമാണ് മാങ്ങാട്ടിടം. ബോംബു സൂക്ഷിച്ചതിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. പൊലീസ് അന്വേഷണം തുടരുന്നു.
