കാസര്‍കോട്: മഴക്കാലത്ത് മാത്രം കവര്‍ച്ച നടത്തുന്നത് പതിവാക്കിയ സംഘം ജില്ലയില്‍ തമ്പടിച്ചതായുള്ള സൂചനകള്‍ക്ക് പിന്നാലെ തൃക്കരിപ്പൂര്‍ എളമ്പച്ചിയിലെ ക്ഷേത്രത്തിലും കവര്‍ച്ചാ ശ്രമം. കഴിഞ്ഞ ദിവസം നീലേശ്വരം രാജാസ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്നു ക്യാമറയും പണവും പോയ സംഭവത്തിന് പിന്നാലെയാണ് തൃക്കരിപ്പൂരില്‍ ക്ഷേത്രക്കവര്‍ച്ചയ്ക്ക് ശ്രമം ഉണ്ടായത്. ഇളമ്പച്ചി, തിരുവമ്പാടി ക്ഷേത്രത്തിലെ ഓഫീസ് മുറിയുടെ പൂട്ടു തകര്‍ത്ത് അകത്ത് കടന്ന കവര്‍ച്ചക്കാര്‍ക്ക് വിലപിടിപ്പുള്ള ഒന്നും കൈക്കലാക്കാന്‍ കഴിഞ്ഞില്ല. വിവരമറിഞ്ഞ് ചന്തേര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
മഴക്കാലങ്ങളില്‍ മാത്രം കവര്‍ച്ച നടത്തുന്നതില്‍ പരിശീലനം ലഭിച്ചിട്ടുള്ള സംഘം ജില്ലയില്‍ എത്തിയിട്ടുള്ളതായി നേരത്തെ വിവരമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക ജാഗ്രതക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനിടയിലാണ് എളമ്പച്ചിയില്‍ കവര്‍ച്ചാ ശ്രമം ഉണ്ടായത്.
