കൃഷ്ണന്‍ കോമരം അന്തരിച്ചു; വിടവാങ്ങിയത് ചീരുംബാ ഭഗവതിയുടെ ഉപാസകന്‍

കാസര്‍കോട്: കാടകം, ചന്ദനടുക്കം ചീരുംബാഭഗവതി ക്ഷേത്രത്തിലെ ചീരുംബാ ഭഗവതി കോമരമായ കര്‍മ്മന്തൊടി, കാവുങ്കാലിലെ കൃഷ്ണന്‍ കോമരം (കിട്ടന്‍ കോരാസന്‍-92) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് ചന്ദനടുക്ക ക്ഷേത്ര വളപ്പില്‍ ആചാര പ്രകാരം നടക്കും.
അരനൂറ്റാണ്ടിലേറെയായി ചീരുംബാഭഗവതിയുടെ കോമരമായി ദേവോപാസന നടത്തിവരികയായിരുന്നു കൃഷ്ണന്‍ കോമരം.
ഭാര്യ: മീനാക്ഷി അമ്മ. മക്കള്‍: രാഘവന്‍(തട്ടുമ്മല്‍), രോഹിണി(പറമ്പ്), ഗീത (ഉദുമ), ഓമന (ഉദുമ), സന്ധ്യ (ഉദുമ), നിര്‍മ്മല (കാടകം), ദീപ (കാടകം), ജ്യോതി (കാടകം).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page