കാസര്‍കോട്: കാസര്‍കോട്ടെ വ്യാപാരി 102-ാം വയസ്സില്‍ അന്തരിച്ചു. കാസര്‍കോട് താലൂക്ക് ഓഫീസിന് സമീപത്തെ വാസുദേവ നിവാസിലെ അനന്ത ഭക്തയാണ് മരിച്ചത്. കോര്‍ട്ട് റോഡിലെ ഭക്താബ്രദേര്‍സ് സ്ഥാപന ഉടമയാണ്. കാസര്‍കോട്ടെ പ്രമുഖ സ്വകാര്യ ബസ് കമ്പനിയായ കെ.ബി.ടി ബസ് സര്‍വ്വീസ് പാര്‍ട്ണര്‍ കൂടിയായിരുന്നു. വരദരാജ വെങ്കട്ടരമണക്ഷേത്രം ഭരണസമിതി പ്രസിഡണ്ട് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: പരേതയായ അനസൂയഭക്ത. മക്കള്‍: രഞ്ജിനി, ജയലക്ഷ്മി, ശോഭ, രംഗനാഥ ഭക്ത, പരേതരായ കസ്തൂരി, മഞ്ജുനാഥ ഭക്ത. മരുമക്കള്‍: പരേതനായ രമേശ് കാമത്ത്, ശാന്തിഭക്ത, വൃന്ദഭക്ത, വെങ്കിടേഷ് കാമത്ത്, പരേതനായ ഗോപാലകൃഷ്ണ നായക്, പരേതനായ രമേശ് കാമത്ത്.
