ബസ് യാത്രക്കിടയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; യുവാവിനെ കയ്യോടെ പിടികൂടി പൊലീസിന് കൈമാറി

കണ്ണൂര്‍: കെ.എസ്.ആര്‍.ടി.സി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം. യുവതി എതിര്‍പ്പ് അറിയിച്ചിട്ടും അതിക്രമം തുടര്‍ന്ന സഹയാത്രികനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി, തൊടുപുഴ, പുത്തന്‍പുരയ്ക്കല്‍ ഫൈസലിനെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് പരാതിക്കാരി, ബംഗളൂരുവില്‍ നിന്ന് സ്വദേശമായ കുന്ദമംഗലത്തേക്ക് കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുകയായിരുന്നു യുവതി. ഇതിനിടയില്‍ തൊട്ടടുത്ത സീറ്റിലിരിക്കുന്ന യുവാവ് യുവതിക്ക് നേരെ അതിക്രമം നടത്തുകയായിരുന്നു. സ്പര്‍ശിക്കുകയും ശല്യം ചെയ്യുകയും ചെയ്തതോടെ യുവതി ബഹളം വെക്കുകയും വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നു. ബസ് താമരശ്ശേരിയില്‍ എത്തിയപ്പോഴാണ് ശല്യക്കാരനായ യുവാവിനെ അറസ്റ്റ് ചെയ്തത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page