പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കള്‍; അഡ്മിന്‍മാരുടെ വിവരം തേടി ഫേസ് ബുക്കിന് കേരള പൊലീസിന്റെ നോട്ടീസ്

കോഴിക്കോട്: പോരാളിഷാജി, അമ്പാടിമുക്ക് സഖാക്കള്‍ എന്നീ സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളുടെ അഡ്മിന്മാര്‍ ആരാണെന്ന് അറിയാന്‍ ഫേസ്ബുക്കിന് കേരള പൊലീസ് നോട്ടീസയച്ചു. ഈ ആവശ്യം ഉന്നയിച്ച് ഇത് രണ്ടാം തവണയാണ് ഫേസ്ബുക്കിന് പൊലീസ് നോട്ടീസ് അയക്കുന്നത്.
വിവാദമായ കാഫിര്‍ പ്രയോഗം അടങ്ങുന്ന സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ച കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് നോട്ടീസ് അയച്ചത്.
ലോക്്സഭാ തെരഞ്ഞെടുപ്പ് കാലത്തും അതിന് ശേഷവും കേരള രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ച കേസില്‍ സൈബര്‍ പൊലീസിന്റെ സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്. ഫേസ്ബുക്കില്‍ നിന്ന് വിവരം ശേഖരിച്ച ശേഷം അറസ്റ്റ് നടപടികളിലേക്ക് കടക്കാനാണ് പൊലീസിന്റെ നീക്കം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page