കൊട്ടംകുഴിയില്‍ തുടര്‍ച്ചയായ മൂന്നാം നാളിലും ഒറ്റയാനിറങ്ങി

കാസര്‍കോട്: മുളിയാര്‍, കൊട്ടംകുഴിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഒറ്റയാന്‍ ഇറങ്ങി. വീടുകള്‍ക്ക് സമീപത്തെത്തി ചിന്നം വിളിച്ച ഒറ്റയാനെ നാട്ടുകാര്‍ ബഹളം വെച്ച് കാടുകയറ്റി. ബുധനാഴ്ച രാത്രി ഏഴരമണിയോടെയാണ് കൊട്ടംകുഴിയിലെ ചന്ദ്രന്റെ റബ്ബര്‍ തോട്ടത്തില്‍ ഒറ്റയാന്‍ എത്തിയത്. അവിടെ നിന്നും നടന്നു നീങ്ങിയ ആന ഒരു വീടിന്റെ പിന്‍വശത്ത് എത്തിയപ്പോഴാണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്. ഉടന്‍ തന്നെ പരിസരവാസികള്‍ സംഘടിതരായി ബഹളം വെച്ചതോടെയാണ് ആന കാട്ടിലേക്ക് കയറിപ്പോയത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഒറ്റയാന്‍ കൊട്ടംകുഴിയില്‍ എത്തുന്നതെന്നു നാട്ടുകാര്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page