കണ്ണൂര്‍: കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് വിമുക്തഭടന്‍ മരിച്ചു. തലശ്ശേരി, പാച്ചംപൊയ്ക, പാനുണ്ട, ദേവദേയം ഹൗസിലെ ദിലീപ് ബാബു (48)വാണ് മരിച്ചത്.
ബുധനാഴ്ച പുലര്‍ച്ചെ 12.40ന് പൊന്ന്യം മൂന്നാം മൈലില്‍ ആണ് അപകടം. ദിലീപ് ബാബു ഓടിച്ചിരുന്ന സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചാണ് അപകടം.