കാസര്‍കോട്: സഹോദരിയും കാഴ്ചശക്തി നഷ്ടപ്പെട്ട സഹോദരനും താമസിക്കുന്ന വീട് കത്തി നശിച്ചു.
വൊര്‍ക്കാടി പഞ്ചായത്ത് 15-ാം വാര്‍ഡായ തച്ചിരയിലെ അബ്ദുല്‍ ഖാദര്‍ എന്ന പൊടിയന്റെ വീടാണ് ഇന്നലെ രാത്രി കത്തി നശിച്ചത്. ഓടിട്ട വീടിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും കത്തി നശിച്ചു.
ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തീ കെടുത്തി. വീട്ടിലുണ്ടായിരുന്ന പണവും വസ്തുവിന്റെയും മറ്റും രേഖകളും വസ്ത്രങ്ങളും എല്ലാം പൂര്‍ണ്ണമായി കത്തി നശിച്ചു. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടായിരിക്കും തീപിടിത്തത്തിന് കാരണമെന്നും കരുതുന്നു. മൂന്നു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
