പാട്‌ന: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ 13 പേരെ ബിഹാറില്‍ അറസ്റ്റു ചെയ്തു. ഇവരില്‍ നാലു പേര്‍ നീറ്റ് യു ജി പരീക്ഷാര്‍ത്ഥികളാണ്. ഇവരുടെ രക്ഷിതാക്കളും തട്ടിപ്പിലെ ആസൂത്രകരായ സാല്‍വര്‍ സംഘാംഗഘങ്ങളുമാണ് അറസ്റ്റിലായ മറ്റുള്ളവരെന്നു പറയുന്നു.
തട്ടിപ്പുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന 9 പരീക്ഷാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ചോദ്യം ചെയ്യലിനു ഹാജരാവാന്‍ നോട്ടീസ് നല്‍കിയതായി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
