കാസര്‍കോട്: റോഡ് സൈഡില്‍ ചത്ത പോത്തിന്റെ ജഡം. മുള്ളേരിയ-സുള്ള്യ സംസ്ഥാനപാതയിലെ മുള്ളേരിയക്കും ആദൂരിനുമിടയിലുള്ള ആലന്തടുക്കയിലാണ് ഇന്ന് രാവിലെ റോഡ് സൈഡില്‍ ചത്ത പോത്തിനെ കണ്ടെത്തിയത്. അറവു ശാലയിലേക്കു കൊണ്ടുപോവുകയായിരുന്ന പോത്ത് ചത്തതിനെത്തുടര്‍ന്നു വഴിയിലുപേക്ഷിച്ചതാവാമെന്നു സംശയിക്കുന്നു. പോത്ത് ചീഞ്ഞു വീര്‍ത്തിട്ടുണ്ട്. നാട്ടുകാര്‍ വിവരം ആദൂര്‍ പൊലീസിനെ അറിയിച്ചു. പൊലീസ് സംഘം സംഭവ സ്ഥലത്തേക്കു പോയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചിട്ടുണ്ട്.