കൊച്ചി: സംസ്ഥാനത്തേക്കു മയക്കുമരുന്നു കടത്തുകയായിരുന്ന പശ്ചിമബംഗാള്‍ സ്വദേശിനിയായ യുവതിയെയും അസാം സ്വദേശിയായ യുവാവിനെയും എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു.
പശ്ചിമ ബംഗാള്‍ നോവപാറ മാധവ്പുരിയിലെ ടാനിയ പര്‍വീണ്‍ (18), അസം നൗഗോള്‍ അബഗാനിലെ ബഹാറുല്‍ ഇസ്ലാം (24) എന്നിവരെയാണ് പിടികൂടിയത്.
33 ഗ്രാം മുന്തിയ ഇനം ഹെറോയിനും 25 ഗ്രാം കഞ്ചാവും 19500 രൂപയും ഇവരില്‍ നിന്നു പിടിച്ചെടുത്തു. പിടിച്ചെടുത്ത മയക്കുമരുന്നിനു 10 ലക്ഷം രൂപ വിലവരുമെന്ന് എക്‌സൈസ് അറിയിച്ചു.
ഹെറോയിന്‍ മയക്കുമരുന്നു വില്‍ക്കാന്‍ സൗകര്യത്തില്‍ ഏറ്റവും ചെറിയ കുപ്പികളിലാക്കി പര്‍വീണ്‍ ശരീരത്തില്‍ ബലമായി ഒട്ടിച്ചുവച്ചാണ് കടത്തിയിരുന്നത്. മറ്റാര്‍ക്കും സ്പര്‍ശിക്കാനോ പരിശോധിക്കാനോ കഴിയാത്ത ശരീര ഭാഗങ്ങളിലായിരുന്നു ഇവ ഒട്ടിച്ചിരുന്നതെന്നു പറയുന്നു.
ടാനിയ പര്‍വീണ്‍ ഇത്തരത്തില്‍ കേരളത്തിലെത്തിക്കുന്ന മയക്കുമരുന്ന് ബഹാറുള്ളയാണ് ചെറുകുപ്പികളാക്കുന്നത്. അതു ടാനിയ തന്നെയാണ് വില്‍പ്പന നടത്തുന്നത്. എക്‌സൈസ് ടാനിയ പര്‍വീണിന്റെ ശരീര ഭാഗങ്ങളില്‍ നിന്നു 100 ഗ്രാം ഹെറോയിന്‍ വീതമുള്ള 200 ചെറുകുപ്പികള്‍ കണ്ടെടുത്തു. 550 ഒഴിഞ്ഞ കുപ്പികളും പിടികൂടിയിട്ടുണ്ട്.
